Posts

സല സഞ്ചരിച്ചിരുന്ന വിമാനം കണ്ടെത്തി;കണ്ണീരോടെ ഫുട്ബോൾ ലോകം

Image
ഫുട്ബോൾ ലോകത്തിന്റെ മനമുരുകിയുള്ള പ്രാർത്ഥനകൾക്ക് ഫലമുണ്ടായില്ല. ജനുവരി 21-ം തീയതി ഇംഗ്ലീഷ് ചാനലിന് കുറുകേ പറക്കവെ കാണാതായ അർജന്റീന ഫുട്ബോൾ താരം എമിലിയാനോ സല ‌സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ഭാഗങ്ങൾ ഞായറാഴ്ച രാത്രിയോടെ കണ്ടെത്തി. കടലിന്റെ അടിത്തട്ടിൽ നിന്നാണ് കപ്പലിന്റെ ഭാഗങ്ങൾ തിരച്ചിൽസംഘം കണ്ടെത്തിയത്. ഇതോടെ സല അപകടത്തിൽ മരണപ്പെട്ടെന്ന് സ്ഥിരീകരണമായി. സലയുടേയും അദ്ദേഹം സഞ്ചരിച്ചിരുന്ന പൈലറ്റ്ഡേവിഡ് ഇബോട്ട്സണിന്റേയും കുടുംബത്തെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ഫ്രെഞ്ച് ടീമായ നാന്റസിൽ നിന്ന് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് കാർഡിഫ് സിറ്റിയുമായി കരാറിലെത്തിയതിന് രണ്ട് ദിവസം കഴിഞ്ഞായിരുന്നു സലയുടെ അപകടം. തുടർന്ന് സലയ്ക്കായി അന്വേഷണം തുടങ്ങുകയും, സല ‌സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതുന്ന രണ്ട് സീറ്റുകൾ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. പല തവണ നിർത്തി വെച്ച തിരച്ചിൽ പിന്നീട് ഫുട്ബോൾ ലോകത്തെ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് പുനരാരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇംഗ്ലീഷ് ചാനലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

നെയ്മറില്ലാതെ യുണൈറ്റഡിനെ നേരിടുന്നത് അപകടകരം.. പറയുന്നത് ബഫൺ

Image
ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുകയാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജി. പക്ഷെ ഓർക്കാപ്പുറത്ത് സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തായത് പി.എസ.ജിക്ക് തിരിച്ചടിയായി. നെയ്മറില്ലെങ്കിലും യുണൈറ്റഡിനെ നേരിടാൻ പി.എസ്.ജി ശക്തമാണെന്ന് പരിശീലകൻ തോമസ് ടുഷെൽ പറയുന്നു. എന്നാൽ ​ഗോളി ജിയാൻലൂജി ബഫണിന് ഇക്കാര്യത്തിൽ സംശയമാണ്. പരിക്കേറ്റ നെയ്മറിന്റെ അഭാവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്നത് അപകടകരമാണെന്നാണ് ബഫൺ പറയുന്നത്. ഈ സീസണിലാണ് യുവന്റസിൽ നിന്ന് ബഫൺ പി.എസ്.ജിയിലെത്തുന്നത്. കഴിഞ്ഞ വർഷവും ചാമ്പ്യൻസ് ലീ​ഗ് പ്രാക്വാർട്ടറിനിടയ്ക്ക് നെയ്മറിന് പരിക്കേറ്റിരുന്നു.