നെയ്മറില്ലാതെ യുണൈറ്റഡിനെ നേരിടുന്നത് അപകടകരം.. പറയുന്നത് ബഫൺ
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുകയാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജി. പക്ഷെ ഓർക്കാപ്പുറത്ത് സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തായത് പി.എസ.ജിക്ക് തിരിച്ചടിയായി. നെയ്മറില്ലെങ്കിലും യുണൈറ്റഡിനെ നേരിടാൻ പി.എസ്.ജി ശക്തമാണെന്ന് പരിശീലകൻ തോമസ് ടുഷെൽ പറയുന്നു. എന്നാൽ ഗോളി ജിയാൻലൂജി ബഫണിന് ഇക്കാര്യത്തിൽ സംശയമാണ്.
പരിക്കേറ്റ നെയ്മറിന്റെ അഭാവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്നത് അപകടകരമാണെന്നാണ് ബഫൺ പറയുന്നത്. ഈ സീസണിലാണ് യുവന്റസിൽ നിന്ന് ബഫൺ പി.എസ്.ജിയിലെത്തുന്നത്.
കഴിഞ്ഞ വർഷവും ചാമ്പ്യൻസ് ലീഗ് പ്രാക്വാർട്ടറിനിടയ്ക്ക് നെയ്മറിന് പരിക്കേറ്റിരുന്നു.

Comments
Post a Comment